കോട്ടയം കഞ്ഞിക്കുഴിയിൽ ട്രാൻസ്‌ഫോമറിന് തീ പിടിച്ചു; തീ പടർന്നു പിടിച്ചത് മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിന്

കോട്ടയം: കഞ്ഞിക്കുഴിയിൽ ട്രാൻസ്‌ഫോമറിന് തീ പിടിച്ചു. മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തെ ട്രാൻസ്‌ഫോമറിനാണ് തീ പിടിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് തീ പടർന്നു പിടിച്ചത്. മൗണ്ട് കാർമ്മൽ സ്‌കൂളിന് സമീപത്തേയ്ക്കുള്ള ട്രാൻസ്‌ഫോമറിനാണ് തീ പടർന്നു പിടിച്ചത്. തീയും പുകയും ട്രാൻസ്‌ഫോമറിൽ നിന്നും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനാ സംഘത്തെ അറിയിച്ചു. തുടർന്ന്, കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തീ പടർന്നു പിടിച്ചതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. പ്രദേശമാകെ തീയും പുകയും നിറഞ്ഞിരിക്കുകയാണ്.

Advertisements

Hot Topics

Related Articles