നൽകിയ സർട്ടിഫിക്കറ്റുകൾ വ്യാജം; കെ. വിദ്യക്കെതിരെ കരിന്തളം ഗവണ്‍മെന്‍റ് കോളേജ് പരാതി നൽകും

കാസര്‍കോട്: കെ. വിദ്യക്കെതിരെ പരാതി നൽകാൻ ഒരുങ്ങി കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജ്  അധികൃതർ. വിദ്യ നല്‍കിയ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് വ്യക്തമായ സാഹചര്യത്തിലാണിത് നടപടി.

Advertisements

2018-19, 2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന സര്‍ട്ടിഫിക്കറ്റാണ് വിദ്യ നല്‍കിയിരുന്നത്. വിദ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാരാജാസ് കോളേജ് അധികൃതരാണ് കരിന്തളം ഗവ. കോളേജ് അധികൃതരെ ഇക്കാര്യം അറിയിച്ചത്. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ കരിന്തളം ഗവ. കോളേജ് അധികൃതര്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു.

2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്.

Hot Topics

Related Articles