നെടുംകുന്നത്തും കറുകച്ചാലിലും ഭൂമിയ്ക്കടിയിൽ പ്രകമ്പനം: നാട്ടുകാർ ഭീതിയിൽ; കോട്ടയത്ത് പ്രകമ്പനം ഉണ്ടാകുന്നത് രണ്ടാം സ്ഥലത്ത് 

കോട്ടയം: നെടുംകുന്നം കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും. നാട്ടുകാർ പരിഭ്രാന്തിയിൽ. സംഭവം ഇന്നലെ രാത്രി 9.55 നാണ് ഉണ്ടായതെന്നാണ് വിവരം. 

Advertisements

ഇടിമുഴക്കത്തിന്റെ സമാനമായി സെക്കന്റുകൾ നീണ്ടുനിന്ന മുഴക്കത്തോടൊപ്പം നിലത്ത് നിന്നും തരിപ്പ് അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനാലകളും വീട്ടുസാധനങ്ങളും കുലുങ്ങിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. തുടർന്ന് ആളുകൾ വീടിന് പുറത്തിറങ്ങി.  എരുമേലി ചേനപ്പാടിയിൽ കഴിഞ്ഞ മാസം ഒടുവിൽ പകലും  രാത്രിയിലും ഭൂമിയ്ക്കുള്ളിൽ നിന്ന് മുഴക്കം കേട്ടിരുന്നു സംഭവത്തിൽ വിദഗ്ധ സംഘം പഠനവും നടത്തിയിരുന്നു.

Hot Topics

Related Articles