ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ശനിയാഴ്ച തുടക്കമാകും.

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്ക് മോടി കൂട്ടി കേരളത്തിന്റെ വടക്കേയറ്റത്തെ കടൽ തീരപ്രദേശമായ മലബാറിൻറെ വടക്കൻ സ്‌പൈസ് കോസ്റ്റ് ബേക്കൽ ബീച്ച് പാർക്കിൽ അരങ്ങേറുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലിനു ശനിയാഴ്ച തുടക്കമാകും. ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന സാംസ്‌കാരിക മാമാങ്കത്തിനു വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ബേക്കൽ കോട്ടയും ബീച്ച് മനോഹാരിതയുമൊക്കെ പതിവിലും പ്രൗഢിയിൽ ഒരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10ന് ബേക്കൽ ബീച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിക്കും.

Advertisements

കാസർഗോഡിന്റെ രുചിവൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളകൾ, ബീച്ച് സ്‌പോർട്‌സ്, എക്‌സിബിഷനുകൾ, ടൂർ പ്രോഗ്രാമുകൾ എന്നിവയ്‌ക്കൊപ്പം സാംസ്‌കാരികവും സംഗീതപരവുമായ രാത്രികാഴ്ചകളുടെ വിരുന്നൊരുക്കും.
നൂറാൻ സിസ്റ്റേഴ്‌സ്, സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, ഷബ്‌നം റിയാസ്, മുഹമ്മദ് അസ്ലം, പ്രസീത ചാലക്കുടി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സ്റ്റീഫൻ ദേവസ്സി തുടങ്ങി പ്രശസ്‌തരായ കലാകാരൻമാർ അവതരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ വിരുന്ന് എല്ലാ ദിവസവും രാത്രി 7:30 മുതൽ ഉണ്ടാകും.കൂടാതെ ഹെലികോപ്റ്റർ റൈഡ്, റോബോട്ടിക് ഷോ, കൈറ്റ് ഫെസ്റ്റ്, ഫ്ലവർ ഷോ, സാൻഡ് ആർട്ട്, വാട്ടർ സ്‌പോർട്‌സ്, ബ്രൈഡൽ ഫാഷൻ മത്സരം, ബ്യൂട്ടി ക്യൂട്ടി-കിഡ്‌സ് ഫാഷൻ ഷോ, നാഷണൽ ബിസിനസ്സ് ട്രേഡ് എക്‌സ്‌പോ, ബി2സി ഫ്‌ലീ മാർക്കറ്റ്, എഡ്യൂ എക്‌സ്‌പോ എന്നിവയാണ് വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മറ്റ് പരിപാടികൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുടുംബശ്രീ, അസ്മി ഹോളിഡേയ്സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ആണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Hot Topics

Related Articles