പാണത്തൂർ:കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രോത്സവത്തിന് സ്ഥാപിച്ച പതാക പോലീസ് നീക്കം
ചെയ്തതിനെതുടര്‍ന്ന് ക്ഷേത്ര ചടങ്ങുകള്‍ ഒഴിവാക്കി. പതാക തിരിച്ച് സ്ഥാപിച്ചാല്‍ മാത്രമെ ചടങ്ങുകള്‍ നടത്തുകയുള്ളൂവെന്ന് ക്ഷേത്ര വിശ്വാസികള്‍ അറിയിച്ചെങ്കിലും ഇത് സമ്മതച്ചിരുന്നില്ല. സംഭവം പ്രദേശത്ത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ വിവിധ കാഴ്ച കമ്മറ്റികളുടെ നേതൃത്വത്തില്‍ പാണത്തൂര്‍ ടൗണില്‍ കെട്ടിയ പതാകയാണ് ഈ വര്‍ഷവും ക്ഷേത്രത്തിന് മുന്നിലുള്ള റോഡില്‍ കെട്ടിയത്. ഇത് ചിലരുടെ സമ്മര്‍ദ്ദഫലമായി പോലീസ് അഴിച്ചു മാറ്റിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ക്ഷേത്ര ഉത്സവം സമാപിക്കുന്ന ശനിയാഴ്ച 12 മണിക്ക് പതാക അഴിച്ചുമാറ്റാമെന്ന് ക്ഷേത്ര ഭാരവാഹികളുടെ ഉറപ്പിനെ മറികടന്നായിരുന്നു പതാക അഴിച്ചുമാറ്റിയെതെന്നാണ് പരാതി. പതാക തിരിച്ച് സ്ഥാപിച്ചാതല്‍ മാത്രമെ ചടങ്ങുകള്‍ നടത്തുകയുള്ളൂവെന്ന് ക്ഷേത്ര വിശ്വാസികള്‍ അറിയിച്ചെങ്കിലും ഇത് സമ്മതച്ചിരുന്നില്ല. എന്നാല്‍ പാതാകകെട്ടാന്‍ അനുവദിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന കാഴ്ചാ സമര്‍പ്പണ ഘോഷയാത്രയും ഗാനമേളയും ഒഴിവാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്സവത്തോടനുബന്ധിച്ചുണ്ടായ ഈ പ്രശ്‌നങ്ങള്‍ മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് ക്ഷേത്രത്തിനും വിവിധ കാഴ്ച്ച കമ്മറ്റികള്‍ക്കും, ഉല്‍സവത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കുമുണ്ടായതെന്നും പരാതിയുണ്ട്. വര്‍ഷങ്ങളായി നടന്നു വരുന്ന കാഴ്ച സമര്‍പ്പണ ഘോഷയാത്ര കാണുന്നതിനായി ആയിരങ്ങളാണ് ഇവിടെയെത്താറുള്ളത്. ഇതെല്ലാം മുടങ്ങിയതിന്റെ നിരാശയിലാണ് ക്ഷേത്ര വിശ്വാസികള്‍.