ജമ്മുകാശ്മീർ സൈനിക ഹെലികോപ്റ്റർ അപകടം : പരിക്കേറ്റ ജവാൻ വീരമൃത്യു

ദില്ലി: ജമ്മുകാശ്മീരിൽ ഇന്ന് രാവിലെ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികന് വീരമൃത്യു . ഏവിയേഷൻ ടെക്നിക്കൽ വിഭാ​ഗത്തിലെ ക്രാഫ്റ്റ്സ്മാൻ പബ്ബല്ല അനിൽ ആണ് മരിച്ചത്.

Advertisements

കിഷ്ട്വാറിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഹെലികോപ്റ്ററിൽ മൂന്ന് സൈനികരാണ് ഉണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ. ജമ്മുകശ്മീരില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കുപ്‍വാരയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേർന്നാണ് ഭീകരരെ നേരിട്ടത്.

മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടി തുടരുന്നതായി അധികൃതർ അറിയിച്ചു.

Hot Topics

Related Articles