കർഷക സംഘം കുമാരനല്ലൂർ വെസ്റ്റ് മേഖല സമ്മേളനം നടത്തി : അഡ്വ.നിധിൻ പുല്ലുകാടൻ പ്രസിഡന്റ് : കെ.പി സദാശിവൻ നായർ സെക്രട്ടറി

കോട്ടയം : കർഷക സംഘം കുമാരനല്ലൂർ വെസ്റ്റ് മേഖല സമ്മേളനം പ്രസിഡന്റ് അഡ്വ.നിധിൻ പുല്ലുകാടൻ പതാക ഉയർത്തിയതോടെ ആരംഭിച്ചു.കർഷക സംഘം ജില്ലാകമ്മിറ്റി അംഗം പ്രഫ. കെ സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലപ്രസിഡന്റ്‌ അഡ്വ. നിധിൻ റെജി പുല്ലുകാടൻ അധ്യക്ഷനായി. മേഖല സെക്രട്ടറി കെ പി സദാശിവൻ നായർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌പ്രൊഫ. പിജി സുകുമാരൻ നായർ കർഷകരെ ആദരിച്ചു.

ഏരിയ കമ്മിറ്റി അംഗം വി ജെ തോമസ്, സി പി എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ശ്രീമോൻ, എം എസ് വേണുകുട്ടൻ, കുമാരനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പ്രൊഫ. കെ ആർ ചന്ദ്രമോഹൻ,സി ജോർജ്,അജിത ഗോപൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഭാരവാഹികൾ ആയി അഡ്വക്കേറ്റ് നിധിൻ റെജി പുല്ലുകാടൻ (പ്രസി )പ്രൊഫ. കെആർ ചന്ദ്രമോഹൻ (വൈസ് പ്രസി )കെ പി സദാശിവൻ നായർ (സെക്രട്ടറി ), അജിത ഗോപകുമാർ (ജോയിന്റ് സെക്രട്ടറി )ഡി. പ്രവീൺ (ഖജൻജി )എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തുശോഭന അനിൽകുമാർ,പരമേശ്വരൻ നായർ,സുരേഷ്‌കുമാർ,രഘുകുമാർ സി .എൻ,കൃഷ്ണശർമ,ജയ്മോൻ പി .വി എന്നീ കർഷകർ സമ്മേളനത്തിൽ ആദരിക്കപെട്ടു.

Hot Topics

Related Articles