കെ സി യ്ക്ക് ഒപ്പം കോൺഗ്രസിലെ യുവ നിര : മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ സി വേണുഗോപാൽ രംഗത്ത്

തിരുവനന്തപുരം: ചില മാധ്യമ ചർച്ചകളില്‍ ഉയർന്ന വിമർശനങ്ങള്‍ മുൻനിർത്തി എ ഐ സി സി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസിലെ പ്രമുഖ യുവനേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്.യു ഡി എഫ് അധികാരത്തിലേറുമെന്ന് ഉറപ്പിച്ചുള്ള കോണ്‍ഗ്രസിലെ ‘മുഖ്യമന്ത്രി കസേര’ വടംവലിയുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തലുകള്‍. കെ സുധാകരന് പിന്നാലെ റോജി എം ജോണ്‍, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, ബിനു ചുള്ളിയില്‍, അരിത ബാബു തുടങ്ങിയവർ കെ സിയെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.

Advertisements

കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നമാണ് സുധാകരൻ കുറിച്ചത്. മുഖ്യമന്ത്രി കസേര കെ സിക്ക് തന്നെ എന്നാണ് കെ സുധാകരന്‍റെ കുറിപ്പിന്‍റെ അർത്ഥമെന്നതില്‍ കോണ്‍ഗ്രസുകാർക്ക് സംശയമില്ല. അപകടം മണത്ത സതീശൻ അനുകൂലികള്‍ കൂട്ടത്തോടെ വി ഡിയാകണം മുഖ്യമന്ത്രി എന്ന് കമന്‍റിട്ടതോടെ സുധാകരൻ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. എന്തായാലും വരും മണിക്കൂറുകളില്‍ തന്നെ ‘മുഖ്യമന്ത്രി കസേര’ ചർച്ച വലിയ വിവാദമായി മാറുമെന്ന് ഉറപ്പാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുധാകരന്‍റെ കമന്‍റ് ബോക്സ് പൂട്ടി

അതേസമയം കെ സുധാകരൻ, കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ‘മുഖ്യമന്ത്രി കസേര’ പോര് രൂക്ഷമായിരിക്കുകയാണ്. വി ഡി സതീശനെ പരോക്ഷമായി കുത്തിക്കൊണ്ടുള്ള സുധാകരന്‍റെ പോസ്റ്റിലെ കമന്‍റുകളില്‍ സതീശൻ അനുകൂലികളുടെ രോഷമാണ് കാണുന്നത്. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും കെ സിക്കൊപ്പം നിന്ന് സുധാകരൻ വിലകളയരുതെന്നുമൊക്കെ കമന്‍റുകളുണ്ട്.

ഒരുപാട് കഴിവുള്ള കെ സി വേണുഗോപാല്‍ ഇന്ത്യ നോക്കട്ടെയെന്നും സതീശൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകട്ടെയെന്നും ചിലർ കുറിച്ചിട്ടുണ്ട്. കെ സിയെ അടുത്ത കെ പി സി സി അധ്യക്ഷനാക്കാം എന്നടക്കമുള്ള ഓഫറുകളും കമന്‍റുകളില്‍ നിറഞ്ഞിട്ടുണ്ട്. കമന്‍റ് യുദ്ധം കനത്തതോടെ സുധാകരൻ കമന്‍റ് ബോക്സ് പൂട്ടിയിട്ടുണ്ട്. കമന്‍റ് ബോക്സ് പൂട്ടിയെങ്കിലും ‘ഇന്ന് കേരളത്തിനാവശ്യം കെ സിയുടെ നേതൃത്വം’ എന്ന സുധാകരന്‍റെ കുറിപ്പ് കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ തോതില്‍ ചർച്ചയായിട്ടുണ്ട്.

Hot Topics

Related Articles