കോട്ടയം : മാലിന്യത്തിൽ മുങ്ങി നിന്ന് കോട്ടയം നഗരസഭയ്ക്ക് ഒരു മാതൃകാ സെക്രട്ടറി. മാസങ്ങളോളമായി കൂടിക്കിടന്ന മാലിന്യം ഒരൊറ്റ പരാതിയുടെ പുറത്ത് നീക്കം ചെയ്താണ് നഗരസഭാ സെക്രട്ടറി കോട്ടയത്തിന് മാതൃകയാകുന്നത്. കോട്ടയം ഈരയിൽക്കടവ് ബൈപാസ് റോഡിൽ മണിപ്പുഴ ഭാഗത്തേയ്ള്ള ഇടവഴിയിൽ ആണ് മാസങ്ങളായി ടൺകണക്കിന് മാലിന്യം കൂടിക്കിടന്നിരുന്നത്. ഈ മാലിന്യമാണ് പൊതുപ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം നഗരസഭാ സെക്രട്ടറി ഇടപെട്ട് നീക്കം ചെയ്തത്.
കോട്ടയം നഗരവാസിയും പൊതു പ്രവർത്തകനുമായ കോട്ടയം പത്മനാണ് കോട്ടയം നഗരസഭ സെക്രട്ടറി അനിൽ ക്കുമാറിന് കൂടിക്കിടക്കുന്ന മാലിന്യം സംബന്ധിച്ച് പരാതി നൽകി. തുടർന്ന് അതിവേഗം നടപടിയുമായി അനിൽകുമാർ രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ മാസം 10 ആം തീയതിയാണ് കോടിമതയിൽ നിന്നും ഈരയിൽകടവ് ബൈപാസ് റോഡിലേക്കുള്ള ഇടവഴിയിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതു സംബന്ധിച്ച് പത്മകുമാർ നഗരസഭ അധ്യക്ഷയ്ക്കും പ്രതിപക്ഷ നേതാവിനും വീഡിയോ അയച്ച് നൽകിയത്. രണ്ടു പേരും വീഡിയോ പരിശോധിക്കും പോലും ചെയ്തിരുന്നില്ലന്ന് പത്മകുമാർ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വ്യാഴാഴ്ച നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനോട് ഈ വിവരം പറഞ്ഞപ്പോൾ അദ്ദേഹം തനിക്ക് പുതിയ സെക്രട്ടറിയുടെ നമ്പർ തന്നതായി പത്മകുമാർ പറയുന്നു. തുടർന്ന് , അദ്ദേഹത്തിന്റെ വാട്സപ്പിലേക്കു മാലിന്യത്തിന്റെ വീഡിയോ പത്മകുമാർ അയച്ചു നൽകി. അതിനു ഫലമുണ്ടായി. വ്യാഴാഴ്ച രാവിലെ മാലിന്യം നീക്കം ചെയ്യുന്നതിന്റെ വീഡിയോ സെക്രട്ടറി തനിക്ക് അയച്ച് നൽകിയതായി പത്മകുമാർ പറയുന്നു. ഈ വീഡിയോയും പോസ്റ്റും പത്മകുമാർ ഫേസ്ബുക്കിൽ പങ്ക് വച്ചിട്ടുണ്ട്.