അടിക്കാൻ ഇനി വിഷമിക്കേണ്ട ! ഒന്നാം തീയതിയും ‘അടി നടക്കും’ : അടയ്ക്കില്ലെന്ന ഉറപ്പുമായി പുതിയ മദ്യ നയം

തിരുവനന്തപുരം: ഒന്നാം തീയതിയും മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. സംസ്ഥാനത്തെ മദ്യനയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.പുതിയ മദ്യ നയം മാര്‍ച്ച്‌ 25 ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

Advertisements

ഒന്നാം തീയതി ബാറുകള്‍ക്ക് അവധിയാണെങ്കിലും കരിഞ്ചന്തയില്‍ ബാറുകളിലെ ‘കിളിവാതിലുകളിലൂടെ മദ്യം സുലഭമായി ലഭിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഒന്നാം തീയതി മദ്യശാലകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം എടുത്തുമാറ്റണമെന്നു ബെവ്‌കോയും ബാറുടമകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൂറിസം മേഖലയില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കണമെന്ന ആവശ്യം ടൂറിസം വകുപ്പ് മുന്നോട്ട് വെച്ചിരുന്നു.കള്ളുഷാപ്പുകള്‍ക്കും ബാറുകള്‍ക്കും ടൂറിസം മേഖലയില്‍ അനുമതി ലഭിച്ചേക്കും.ഗുണനിലവാരം ഉറപ്പാക്കുന്നവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് പുതുക്കി നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവയില്‍ നിന്നും കള്ളുഷാപ്പുകള്‍ക്കുള്ള ദൂരപരിധി കുറയ്‌ക്കണമെന്ന ശുപാര്‍ശയും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള ഔട്ട് ലെറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യൂണിഫോം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Hot Topics

Related Articles