വീണ്ടും ഒരു പൊൻതൂവൽ കൂടി : “കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ” ഇടം നേടി എസ്. ശ്രീകാന്ത് അയ്മനം

അയ്മനം : റെക്കോർഡ് ജേതാവുമായി എസ് ശ്രീകാന്ത് അയ്മനത്തിന് ഒരു പൊൻ തൂവൽ കൂടി സമ്മാനിച്ച് കേരള ബുക്ക് ഓഫ് റെക്കോർഡ്. തുടർച്ചയായി മലയാളം കവിത മൂന്ന് മിനിറ്റിൽ ചൊല്ലിയാണ് ശ്രീകാന്ത് ഈ നേട്ടം സ്വന്തമാക്കി ഇരിക്കുന്നത്.

Advertisements

ശ്രീനാരായണ ഗുരുവിൻ്റെ ദൈവദശകം, ജനനി നവരത്ന മഞ്ജരി, കുമാരനാശാൻ്റെ ഗുരുസ്തവം, വീണപൂവ്, ലളിതാ സഹസ്രനാമം, മേൽപ്പത്തൂരിൻ്റ് നാരായണീയം, വയലാറിൻ്റെ ശ്രീനാരായണ ഗുരു കവിതയിലെ മതങ്ങൾക്കതീതമായ് മനുഷ്യൻ, സുഗതകുമാരിയുടെ പെൺകുഞ്ഞ്, തുടങ്ങിയ കവിതാ ശകലങ്ങൾ ചൊല്ലിയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള സംസ്ഥാനത്തുടനീളമുള്ള മാതൃകാപരമായ കഴിവുകൾ, നേട്ടങ്ങൾ, എന്നിവയെ തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഒരു സംഘടനയാണ് കേരള ബുക്ക് ഓഫ് റെക്കോർഡ്സ്. എറണാകുളമാണ് സംഘടനയുടെ ആസ്ഥാനം.

Hot Topics

Related Articles