കടുത്തുരുത്തി: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കരാർ ഉണ്ടാക്കി വിജയിച്ച ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജോസഫ് ഗ്രൂപ്പ് അംഗങ്ങളെ പുറത്താക്കി എന്ന് പി.ജെ.ജോസഫ് പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നും വിപ്പ് ലംഘനമുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് ചെയ്യുവാൻ ജോസഫ് വിഭാഗത്തെ വെല്ലുവിളിക്കുന്നു.അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങളുടെ മുന്നിൽ തുറന്നു കാണപ്പെടുന്നു എന്ന് ഭയമാണ് രാഷ്ട്രീയ നാടകത്തിന് ജോസഫ് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു..പഞ്ചായത്തിലെ സ്ഥിരം സമിതികളിലേക്കും നേരത്തെ ഇതേ സഖ്യമാണ് ഉണ്ടായിരുന്നത്. അന്നും ആരെയും പുറത്താക്കായിരുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷം നടന്ന സ്വീകരണത്തിലും പ്രകടനത്തിലും യു.ഡി.എഫിൻ്റെയും കടുത്തുരുത്തി എൽ.എൽ.എയുടേയും അടുത്ത നേതാക്കളാണ് പങ്കെടുത്തത്. ത്രിവർണ്ണ ഷാളുകൾ അണിയിച്ചാണ് സ്വീകരിച്ചത്.ഇവരെ കൂടി പുറത്താക്കുവാൻ തയ്യാറുണ്ടോ എന്ന് യു ഡി.എഫ് നേതൃത്വം വ്യക്തമാക്കണം.
പുതുപ്പള്ളി തെരഞ്ഞെടുപ്പു വരെ മാത്രമെ പുറത്താക്കൽ എന്നത് സ്പഷ്ടമാണെന്ന് യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ , സെക്രട്ടറി പ്രവീൺ പോൾ എന്നിവർ പറഞ്ഞു. പാലായിലെ മുത്തോലി പഞ്ചായത്തിലും യു.ഡി.എഫ് അംഗങ്ങൾ ബി.ജെ.പിക്ക് പിന്തുണ നൽകിവരുന്നു. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനുവേണ്ടി വല വിരിക്കുകയും ചെയ്യുന്ന രാഷ്ട്രീയകാപട്യം അവസാനിപ്പിക്കുവാൻ ജോസഫ് ഗ്രൂപ്പ് തയ്യാറാകണമെന്നും കേരള യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെട്ടു. സഖ്യമുണ്ടാക്കിയ കാര്യം ദിവസങ്ങൾക്ക് മുന്നേ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എം.എൽ.എ ഫണ്ടുകൾ ബി.ജെ.പി മാർഡുകളിൽ യഥേഷ്ടം വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. എന്നിട്ടും യു.ഡി.എഫ് ഒന്നും അറിയുന്നില്ല എന്നത് കാപട്യമാണ്
പുറത്താക്കി എന്നത് ജോസഫ് ഗ്രൂപ്പിൻ്റെ ഒത്തുകളി :വിപ്പ് ലംഘനമെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് ചെയ്യണം : യൂത്ത്ഫ്രണ്ട് (എം)
Advertisements