ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ 22 മിനി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം ആരംഭിച്ചു :ഡോ. റോസമ്മ സോണി

അയ്മനം : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ അയ്മനം, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തിൽ അനുവദിച്ച 22 മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി നിർവഹിച്ചു.

Advertisements

അടുത്ത രണ്ടര വർഷം കൊണ്ട് 50 മിനി ഹൈമാസ്റ്റ് ലൈറ്റ് കൂടി അനുവദിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് കുടയംപടിയിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി. അയ്മനം പഞ്ചായത്ത് പ്രസിഡന്റ്‌ സബിത പ്രേംജി അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുടയംപടി, കുടമാളൂർ, കൈപ്പുഴ ആശുപത്രി, കുട്ടോമ്പുറം, അതിരമ്പുഴ, കാരിത്താസ് ജംഗ്ഷൻ, അടിച്ചിറ, ആനമല, കോട്ടമുറി, നാല്പാത്തിമല, മറ്റം കവല, നവോദയ ജംഗ്ഷൻ, അമലഗിരി ബി. കെ. കോളേജ് ജംഗ്ഷൻ, വേലംകുളം എസ്. എൻ. ഡി. പി ജംഗ്ഷൻ, മാന്നാനം, കുട്ടിപ്പടി,കന്നുകുളം, മാന്നാനം കൊട്ടാരം ദേവി ക്ഷേത്രം സമീപം, മുടിയൂർക്കര, മാവേലി നഗർ,മണ്ണാർക്കുന്ന് പള്ളിക്ക് സമീപം,ആട്ടേൽ പള്ളിപടി തുടങ്ങിയ 22 സ്ഥലങ്ങളിൽ അനുവദിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് ആണ് പ്രവർത്തനം ആരംഭിച്ചത്.

Hot Topics

Related Articles