തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : കോട്ടയം ജില്ലയിൽ പ്രാദേശിക അവധിയും, മദ്യ നിരോധനവും 

കോട്ടയം :  ജില്ലയിൽ ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് വാർഡ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകൾ(കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,23 വാർഡുകളും പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16,17 വാർഡുകളും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ രണ്ടു മുതൽ 13വരെ വാർഡുകളും), വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര വാർഡ്, തലനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 12നും പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ11, 12 തീയതികളിലും ജില്ലാ കളക്ടർ അവധി  പ്രഖ്യാപിച്ചു.

Advertisements

തദ്ദേശസ്വംയഭരണ ഉപതെരഞ്ഞെടുപ്പ്; സമ്പൂർണ മദ്യനിരോധനം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഡിസംബർ 12ന് വൈകിട്ട് ആറിന് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 13നും മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഈ വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലസ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ഈ വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടുചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരി അനുവദിച്ച് നൽകണം. വോട്ടെടുപ്പ് ഡിസംബർ 12ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെ നടക്കും. വോട്ടെണ്ണൽ ഡിസംബർ 13ന് രാവിലെ 10ന് ആരംഭിക്കും.

Hot Topics

Related Articles