കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ജിആർ ഇന്ദുഗോപൻ്റെ ആനോ മികച്ച നോവൽ; എം സ്വരാജിനും പുരസ്‌കാരം

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം. നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം ലഭിച്ചു. സിപിഎം നേതാവ് എം.സ്വരാജിന് മികച്ച ഉപന്യാസത്തിനുള്ള എൻഡോവ്മെന്റ് അവാർഡ് ലഭിച്ചു. ജിആർ ഇന്ദുഗോപൻ്റെ ആനോ മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisements

കവിത വിഭാഗത്തിൽ അനിത തമ്പിക്കാണ് (മുരിങ്ങ വാഴ കറിവേപ്പ്) പുരസ്കാരം. ശശിധരൻ നടുവിലിൻ്റെ പിത്തളശലഭം മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എൻ.ഷീജയുടെ അമ്മമണമുള്ള കനവുകൾ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടി. വൈജ്ഞാനിക സാഹിത്യം വിഭാഗത്തിൽ ടി.എസ്.ശ്യാംകുമാറിന് എൻഡോവ്മെന്റ് വിഭാഗത്തിൽ ജി.എൻ.പിള്ള അവാർഡ് ലഭിച്ചു. ആരുടെ രാമൻ എന്ന കൃതിയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിലാസിനി പുരസ്കാരത്തിന് ആരും അർഹരായില്ല. മാദണ്ഡങ്ങൾ അനുസരിച്ചുള്ള കൃതികൾ ലഭിക്കാത്തതാണ് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. നോവൽ പഠനം / നോവലിസ്റ്റിനെ കുറിച്ചുള്ള പഠനം വിഭാഗത്തിൽ നൽകുന്ന എൻഡോവ്മെന്റ് പുരസ്‌കാരമാണ് വിലാസിനി പുരസ്കാരം നൽകുന്നത്.

Hot Topics

Related Articles