സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള ക്യാമ്പസിന് അവാര്‍ഡ് ഏര്‍പ്പെടുത്തും ; കലാലയങ്ങള്‍ വൃത്തിയാക്കാന്‍ യൂണിയനുകളും വിദ്യാര്‍ത്ഥികളും മുന്‍കൈ എടുക്കണം ; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള ക്യാമ്പസിന് അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.കേരള സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി ‘ശുചിത്വ കേരളം യുവതലമുറയോട് സംവദിക്കുന്നു’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

മാലിന്യ നിര്‍മാര്‍ജനത്തില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും നിര്‍ണ്ണായക പങ്ക് വഹിക്കാനാകും. കലാലയങ്ങള്‍ വൃത്തിയാക്കാന്‍ യൂണിയനുകളും വിദ്യാര്‍ത്ഥികളും മുന്‍കൈ എടുക്കണം. ഇവയൊന്നും കേവലം പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുങ്ങരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
മാലിന്യ മുക്ത നാടിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ പോലീസ് ഫോഴ്‌സ്, ക്യാമറ നീരീക്ഷണം, കനത്ത ഫൈന്‍ എന്നിവ ശക്തമായി നടപ്പാക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോധവത്കരണം, മാലിന്യ സംസ്‌കരണ ഉപാധികള്‍ ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എച്ച്‌.സലാം എം.എല്‍.എ., കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എ. വിഷ്ണു, ജിഷ്ണു എം. കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles