കേരളം ഹർത്താലിലേയ്ക്ക് :  പ്രഖ്യാപനം ഉടൻ : പ്രതിഷേധവുമായി യു.ഡി.എഫ് 

തിരുവനന്തപുരം: 2023- 24 സാമ്പത്തിക വര്‍ഷത്തിലേക്കായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ കോണ്‍ഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ കെപിസിസി നിര്‍ദേശിച്ചു. ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേര്‍ന്ന കെപിസിസിയുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. 

ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തില്‍ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിലുണ്ടായ തീരുമാനം. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുന്‍ കൂട്ടി നോട്ടീസ് നല്‍കി കൊണ്ട് ഹര്‍ത്താല്‍ ആചരിക്കുന്ന കാര്യവും കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതല്‍ സമരപരിപാടികള്‍ ശനിയാഴ്ച കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കും. 

Hot Topics

Related Articles