കെ. എസ്. എസ്. പി. എ  പഞ്ചദിന സത്യാഗ്രഹം നടത്തി 

ഏറ്റുമാനൂർ : കെ. എസ്. എസ്. പി. എ. (കേരളാ സ്റ്റേറ്റ് സര്‍വിസ് പെന്‍ഷണേഴ്സ്  അസോസിയേഷൻ ) സംസ്ഥാന വ്യാപകമയി ട്രഷറികൾക്ക് മുൻപിൽ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ സബ് ട്രഷറിക്ക് മുൻപിൽ നടത്തിയ സത്യാഗ്രഹം കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ  അഡ്വ . ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. 

തടഞ്ഞുവച്ച രണ്ട് ഗഡു പെൻഷൻ കുടിശിക അനുവദിക്കുക, 2021 മുതൽ വിതരണം ചെയ്യേണ്ട 11% ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ് അപാകത പരിഹരിച്ച് ഓ. പി. ചികില്‍സ ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സത്യാഗ്രഹത്തിൽ കെ. ജി. വിനയൻ അധ്യക്ഷത വഹിച്ചു.   സതീഷ് കുമാർ പി. കെ. , രമേശ് കുമാർ. റ്റി. ആർ. ,. ബിനു എബ്രഹാം , ടോമി സെബാസ്റ്റ്യൻ ,ഡാലീസ് ജോർജ് , ബിജു മോൻ പി. ബി. സാബു ജോസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles