തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തിലെ മൂന്ന് അലോട്മെന്റുകള്‍ പൂര്‍ത്തിയായിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും.
ക്ലാസുകള്‍ തുടങ്ങാൻ തടസങ്ങളില്ലെന്നു ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഓരോ സ്കൂളിലും പൊതുപരിപാടി വച്ച ശേഷമായിരിക്കും കുട്ടികളെ വരവേല്‍ക്കുക. ഇന്ന് സ്കൂളുകളില്‍ ക്ലാസ് മുറികളുടെ ശുചീകരണ പ്രവൃത്തികള്‍ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേരത്തെയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. അതിനാല്‍ കൂടുതല്‍ അധ്യയന ദിവസങ്ങള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.