ചെന്നൈ : തമിഴ്നാട്ടിൽ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ പ്രദർശിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി രഹസ്യാനേഷണ വിഭാഗം. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.
ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ചിത്രം മെയ് അഞ്ചിന് തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കെ സർക്കാർ തലത്തിൽ തീരുമാനം വന്നിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ആദ്യം പ്രതിഷേധ സ്വരം ഉയർന്നത് തമിഴ്നാട്ടിലായിരുന്നു. ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകനാണ് സിനിമയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്.
രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കൂടാതെ തമിഴ്നാട് സർക്കാരിനും കേരള സർക്കാരിനും കേന്ദ്ര സംസ്ഥാന സെൻസർ ബോർഡുകൾക്കും ചിത്രം പ്രദർശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങൾക്കും അരവിന്ദാക്ഷൻ പരാതി നൽകി. ഈ പരാതി വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല.
എന്നാൽ സിനിമയുടെ റിലീസ് തീരുമാനിച്ചതോടെ അരവിന്ദാക്ഷൻ മദ്രാസ് ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്.