ഭരണസമിതി തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും വർഷിക പൊതുയോഗവും നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 5017-ആം നമ്പർ ബ്രഹ്മമംഗലം ഈസ്റ്റ് ശാഖായോഗത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പും ശ്രീനാരായണ സംഗമവും വർഷിക പൊതുയോഗവും  യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു ശാഖാ പ്രസിഡന്റ് എം.ആർ. മണി, സ്വാഗതം ആശംസിച്ചു. ശാഖാ സെക്രട്ടറി പി.വി.സുരേന്ദ്രൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. 

Advertisements

തുടർന്ന്   ശാഖയുടെഭാരവാഹികളായി പ്രസിഡന്റ് -പി കെ വേണു ഗോപാൽ, വൈസ് പ്രസിഡന്റ് ദാസൻ ചന്ദനചോല , സെക്രട്ടറി വി. സി സാബു വടക്കെമലയിൽ,യൂണിയൻ കമ്മറ്റിയംഗം പി വി സുരേന്ദ്രൻ . കമ്മറ്റിയംഗങ്ങളായി എം ആർ മണി, പ്രകാശൻ എം ഡി, വിമല ശിവാനന്ദൻ , ഷീജ, ഷാജി, ജി.സോമൻ , അമ്പിളി സനീഷ്, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായി പുഷ്പാ സോന ഭവൻ, മധുകുമാർ എം.ജി, വനജാ ജോഷി, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടുയൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ യുണിയൻ കൗൺസിലർമാരായ അജീഷ് കുമാർകെ എസ് , യു എസ് പ്രസന്നൻ , യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ്‌ ബീന പ്രകാശൻ , യുണിയൻ യൂത്ത് മുവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി ശാഖ വൈസ് പ്രസിഡന്റ്‌ കെടി സാബു ജി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.