കോട്ടയം : സാമൂഹിക സുരക്ഷ പെൻഷൻ വർദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതികൾ കേരള ജനതക്ക് സാധ്യമാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കോട്ടയം ടൗണിൽ അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. യോഗം ജില്ലാ സെക്രട്ടറി അഡ്വ: ഷീജ അനിൽ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ഏരിയ പ്രസിഡന്റ് ജയ സജിമോൻ അധ്യക്ഷയായി സഖാക്കൾ ബി ശശികുമാർ ഏരിയ സെക്രട്ടറി ദീപമോൾ, സിന്ധു അനിൽ എന്നിവർ സംസാരിച്ചു. അഞ്ജലീ ദേവി സ്വാഗതവും, മേരി മനോഹരൻ നന്ദിയും പറഞ്ഞു.
Advertisements



