കേരളത്തില്‍ നിന്ന് മാത്രം 100 കോടി! ഷണ്മുഖ’ത്തെ തൂക്കി ഹാഷിറും ഗ്യാങ്ങും: റെക്കോർഡ് തിരുത്തി വാഴ ടീം

കൊച്ചി : വലിയ താരങ്ങളോ പുതുമുഖങ്ങളോ എന്ന് നോക്കാതെ തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന മികച്ച ഉള്ളടക്കം എത്തിയാല്‍ അത് വന്‍ ഹിറ്റ് അടിപ്പിക്കുന്ന പ്രേക്ഷകരാര് എന്ന ചോദ്യത്തിന് ഏത് ഇന്‍ഡസ്ട്രിയിലും ഉള്ളവര്‍ പറയുന്ന ഉത്തരം മലയാളികള്‍ എന്നാവും. അതിനുള്ള പല ഉദാഹരണങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ട്. പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്സും ലോകയും ഒക്കെ നേടിയ വിജയങ്ങള്‍ മറ്റ് ഭാഷാ സിനിമാ പ്രവര്‍ത്തകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ ഗണത്തില്‍ എത്തിയ മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തുകയാണ് എന്ന് മാത്രമല്ല, ചില പ്രധാന റെക്കോര്‍ഡുകള്‍ ഭേദിക്കുകയുമാണ്. വിപിന്‍ ദാസിന്‍റെ രചനയില്‍ നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത വാഴ 2 എന്ന ചിത്രമാണ് അത്. മലയാള സിനിമയിലെ ഒരു പ്രധാന റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍.

Advertisements

കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടിയിരിക്കുകയാണ് ചിത്രം. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ചിത്രമാണ് വാഴ 2. തുടരും, ലോക എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ മോഹന്‍ലാല്‍ നായകനായ തുടരുമിനെ മറികടന്ന് ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ചിത്രം ആയിട്ടുണ്ട് വാഴ 2. തുടരും 19 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയതെങ്കില്‍ വാഴ 2, 16 ദിവസം കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ബിഗ് സ്ക്രീനില്‍ പുതുമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇത്തരത്തില്‍ ഒരു നേട്ടം സ്വന്തമാക്കി എന്നത് മലയാള സിനിമയ്ക്ക് അഭിമാനകരമാണ്. ഒരുപക്ഷേ മലയാളത്തില്‍ മാത്രം നടക്കുന്ന കാര്യവുമാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബിലേക്ക് എത്താനുള്ള ഒരുക്കത്തിലുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ആഗോള തലത്തില്‍ ഇതിനകം നേടിയിരിക്കുന്നത് 186.90 കോടിയാണ്. വിഷു റിലീസുകള്‍ കൂടി എത്തിയതോടെ വാഴ 2 ന് ബോക്സ് ഓഫീസില്‍ കോമ്പറ്റീഷന്‍ ഉണ്ടെങ്കിലും മികച്ച ഒക്കുപ്പന്‍സിയോടെയാണ് ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ തുടരുന്നത്. ലോകയെ മറികടന്ന് ചിത്രം മലയാളത്തിലെ ഇന്‍‍ഡസ്ട്രി ഹിറ്റ് ആവുമോ എന്നാണ് സിനിമാലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Hot Topics

Related Articles