എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയില്‍ പൂച്ചയുടെയും പട്ടിയുടെയും ശബ്ദങ്ങള്‍ ! പൈലറ്റുമാരുടെ മിമിക്രിയിൽ അന്വേഷണം

വാഷിങ്ടൺ : യുഎസിലെ റൊണാള്‍ഡ് റീഗൻ വാഷിംഗ്ടണ്‍ നാഷണല്‍ എയർപോർട്ടിലെ ഉദ്യോഗസ്ഥർ എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയിലൂടെ വിമാനങ്ങളുടെ പോക്കുവരവുകള്‍ ശ്രദ്ധിക്കുകയായിരുന്നു. അതിനിടെ എയർ ട്രാഫിക് കണ്‍ട്രോള്‍ ഫ്രീക്വൻസിയില്‍ പൂച്ചയുടെയും പട്ടിയുടെയും ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം അവർ അമ്പരന്നു. വിമാനത്തില്‍ പൂച്ചയും പട്ടിയും കയറിയോ? ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമായില്ല. പിന്നീടാണ് അത് വിമാനത്തിലെ പൈലറ്റുമാർ തന്നെ ഉണ്ടാക്കിയ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞത്. പൈലറ്റുമാരോട് പ്രൊഫഷണല്‍ സമീപനം കാണിക്കാൻ അവശ്യപ്പെട്ടെങ്കിലും അവരതിന് തയ്യാറായില്ല. ഇതോടെ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Advertisements

‘മ്യൂവൂ, മ്യാവൂ… ബൗ ബൗ…’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിമാനം പറത്തുകയെന്നത് ഏറെ ശ്രദ്ധ ആവശ്യമുള്ള ഒരു ജോലിയാണ്. ഒരു ചെറിയ അശ്രദ്ധ ഒരു പക്ഷേ വിമാനത്തെയും അതിനുള്ളിലെ യാത്രക്കാരുടെ ജീവനെയും പ്രതികൂലമായി ബാധിച്ചേക്കാം. ഇത് കാരണം വ്യോമയാന നിയമങ്ങള്‍ പ്രത്യേകിച്ചും വിമാനത്തിന്‍റെ നിർണായക ഘട്ടങ്ങളില്‍ അനിവാര്യമല്ലാത്ത ആശയവിനിമയം നിരോധിച്ചിരിക്കുന്നു. ഏപ്രില്‍ 12 -നായിരുന്നു സംഭവം നടന്നത്. പതിവ് ആശയവിനിമയത്തിനിടെ പൈലറ്റുമാർ മൃഗങ്ങളുടെ ശബ്ദങ്ങള്‍ അനുകരിക്കുകയായിരുന്നു. സാധാരണയുള്ള വ്യോമയാന പദാവലിക്ക് പകരം, ഒരു പൈലറ്റ് “മ്യാവൂ മ്യാവൂ” എന്ന് കരഞ്ഞപ്പോള്‍ മറ്റൊരാള്‍ “ബൗ ബൗ” എന്ന് കുരയ്ക്കുകയായിരുന്നു. സംഭവത്തിന്‍റെ റെക്കോർഡുകള്‍ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും വൈറലാവുകയും ചെയ്തു.

Hot Topics

Related Articles