കുമരകം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുമരകം യൂണിറ്റ് കൺവെൻഷനും അംഗത്വ വിതരണവും ജൂലൈ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് പെൻഷൻ ഭവൻ ഹാളിൽ നടത്തുന്നു.യൂണിറ്റ് പ്രസിഡണ്ട് വത്സമ്മ തങ്കപ്പൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കെ എസ് എസ് പി യു പള്ളം ബ്ലോക്ക് സെക്രട്ടറി പി പി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.സി വർഗ്ഗീസ്,ബ്ലോക്ക് വൈസ് പ്രസിഡണ്ട് അമ്മാൾ സാജുലാൽ,യൂണിറ്റ് സെക്രട്ടറി എസ് ഡി പ്രേംജി, ട്രഷറർ ടി വി രാജൻ, വൈസ് പ്രസിഡണ്ട് വി എൻ രാമചന്ദ്രൻ എന്നിവർ സംസാരിക്കും.
Advertisements


