അഞ്ചാലുംമൂട് : ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ യൂ പി വിഭാഗത്തിന് വേണ്ടി വായനമുറി സജ്ജമാക്കി. സ്കൂൾ ലൈബ്രറിയിലെ വിപുലമായ പുസ്തക ശേഖരം വായനമുറിയിലൂടെ കുട്ടികളുടെ കൈകളിൽ എത്തിക്കുക എന്നതാണ് ഉദ്ദേശം.
സ്കൂൾ ലൈബ്രറിയിലേക്ക് ഈ വർഷം ആദ്യ പുസ്തകം സംഭാവന നൽകിയ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അഷ്ടമി സതീഷ് നാട മുറിച്ച് ഉദ്ഘാടനം നടത്തി.
Advertisements



വായനമുറി ഒരുക്കുന്നതിനായി സാമ്പത്തിക സഹായം നൽകിയ മുരുന്തൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
എ ആർ മോഹൻ ബാബു
മുഖ്യ സാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി, പി ടി എ പ്രസിഡന്റ് ബിജു ആർ നായർ, എം പി ടി എ പ്രസിഡന്റ് ഷെമി എസ്, പി ടി എ വൈസ് പ്രസിഡന്റ് ഷംനാർ, അധ്യാപികയായ പ്രസീദ എന്നിവർ ആശംസകൾ അറിയിച്ചു.


