വൃക്ക തകരാറിലായ 36 കാരൻ ചികിത്സാ സഹായം തേടുന്നു; സഹായം തേടുന്നത് പാലാ കടപ്പാട്ടൂർ സ്വദേശി 

പാലാ : 36-കാരൻ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു. പാലാ കടപ്പാട്ടൂർ കിഴക്കേമഠത്തിൽ നാരായണയ്യർ (36) കഴിഞ്ഞ 20 വർഷങ്ങളായി കിഡ്നി സംബന്ധമായ അസുഖത്താൽ ചികിത്സയിലാണ്. ആദ്യം അമൃത ആശുപത്രി, പി.വി.എസ്‌ എന്നി ആശുപത്രികളിലും ഇപ്പോൾ ചേർപ്പുങ്കൽ സ്വകാര്യാശുപത്രിയിലും ചികിത്സ നടന്നുവരികയാണ്. കഴിഞ്ഞ 3 വർഷങ്ങളിലായി ആഴ്ചയിൽ 2 തവണ എന്ന നിലയിൽ ഡയാലിസിസ് നടത്തുന്നു. കിഡ്നി മാറ്റിവെയ്ക്കൽ മാത്രമാണ് ശാശ്വതമായ പരിഹാരം. നാരായണായ്യരുടെ സഹോദരൻ കിഡ്നി തരാൻ തയ്യാറാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ജൂലൈ മാസം കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇതിനായി ഏകദേശം 25 ലക്ഷം രൂപാ ആകെ ചിലവ് വരും. നിർധന കുടുംബത്തിന് അന്നത്തെ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ഇത്രയും വലിയൊരു തുക കണ്ടെത്തുക കുടുംബത്തെ സംബന്ധിച്ച് അസാധ്യമാണ്.

Advertisements

സുമനസ്സുകളുടെ സഹായമുണ്ടാകുമെന്ന വിശ്വാസത്തിലാണ് നാരായണയ്യരും കുടുംബവും. സഹായം നേരിട്ടോ, ബാങ്ക് അക്കൗണ്ട് വഴിയോ അയക്കാവുന്നതാണ്. ഫോൺ: 9048840140. നാരായണ ചികിത്സാ സഹായത്തിനായി നാട് ഒരുമിക്കുകയാണ്. മുത്തോലി പഞ്ചായത്ത് ഭാരവാഹികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ധനശേഖരത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ജോസ്മോൻ മുണ്ടയ്ക്കൽ, രൺജിത് ജി. മീനാഭവൻ, റൂബി ജോസ്, ടോബിൻ കെ. അലക്സ്, സജൻ ജി. ഇടച്ചേരിൽ എന്നിവർ രക്ഷാധികാരികളായും കടപ്പാട്ടൂർ വാർഡ് മെമ്പർ സിജുമോൻ സി.എസ്. ചെറുകരത്താഴെ ചെയർമാനായും കെ.എസ്. പ്രദീപമാർ കല്ലിടുക്കനാനിക്കൽ കൺവീനറായും ആനന്ദ് കെ.എസ്. കോയിപ്പുറത്ത് ട്രഷററായുമുള്ള ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാങ്ക് അക്കൗണ്ട് വഴി സഹായം അയക്കുന്നതിനായി നാരായണീയർ ചികിത്സ സഹായനിധി എന്ന പേരിൽ കേരള ഗ്രാമീൺ ബാങ്കിന്റെ പാലാ ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ-

40534101044436, ഐ.എഫ്.എസ്‌.സി- KLGB0040534

Hot Topics

Related Articles