അധികൃത കെടുകാര്യസ്ഥ; തിരുവാർപ്പ് കിളിരൂർകുന്ന് ക്ഷേത്രം നശിക്കുന്നു എന്ന ആക്ഷേപവുമായി ദേവസ്വം ജീവനക്കാരും ഭക്തരും

തിരുവാർപ്പ് : അധികൃത കെടുകാര്യസ്ഥതയിൽ തിരുവാർപ്പ് കിളിരൂർകുന്ന് ക്ഷേത്രം നശിക്കുന്നതായി ദേവസ്വം ജീവനക്കാരും ഭക്തരും ആക്ഷേപിക്കുന്നു. ക്ഷേത്രത്തിന്റെ ദൈനംദിന കണക്കുകൾ സംബന്ധിച്ചും ആറാട്ടുകടവ് പുനർനിർആറാട്ടുകടവ് പുനർനിർമ്മാണം നടക്കാത്തതുമാണ് ആരോപണങ്ങൾക്ക് കാരണം. ദേവസ്വം ബോർഡ് നടത്തിയ ഓഡിറ്റിങ്ങിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ക്ഷേത്രത്തിലെ രസീതുകൾ കാണാതായി. ഈ സംഭവത്തിൽ ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെ അപ്പോഴത്തെ സബ് ഗ്രൂപ്പ് ഓഫീസർ കുമരകം പോലീസിൽ പരാതി നൽകിയിരുന്നു.

Advertisements

തുടർന്ന് പുതിയ ഓഫീസർ ചാർജ് എടുത്തപ്പോൾ ഓഫീസിൻറെ മച്ചും പുറത്തുനിന്ന് നഷ്ടപ്പെട്ടു എന്ന് പറയുന്ന രശീതികൾ കണ്ടെടുത്തു. കണ്ടുകിട്ടിയ രസീത് ബുക്കുകൾ പുതിയതായി ചുമതലയേറ്റ ഗ്രൂപ്പ് ഓഫീസർ പോലീസിൽ ഏൽപ്പിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ജീവനക്കാർ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് പരാതി നൽകി. കാണിക്ക പണം എട്ടു മാസത്തോളം തിരുമറി നടത്തിയ മുൻ എസ് ജി ഓ തൻറെ ജോലികൾ ചെയ്യുവാൻ ദേവസ്വം ബോർഡുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയെ ആണ് ചുമതലപ്പെടുത്തിയത്. ക്ഷേത്രത്തിലെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വ്യക്തിയാണ് എന്ന വിവരം പലതവണ ബോർഡിൽ പരാതിപ്പെട്ടിട്ടും അന്വേഷണം ഉണ്ടായില്ലെന്ന് ക്ഷേത്ര ജീവനക്കാർ ആരോപണം ഉന്നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഡിറ്റിംഗിൽ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തെങ്കിലും എസ് ജി ഒ യ്ക്ക് പകരം ജോലി ചെയ്ത വ്യക്തിക്ക് നേരെ നടപടി സ്വീകരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവുന്നില്ല.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രത്തിൻ്റെ പ്രൗഢി ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. മൂന്നര വർഷം മുൻപ് ഇടിഞ്ഞു വീണ ക്ഷേത്ര ആറാട്ട് കടവ് പുനർനിർമ്മാണത്തിന് മന്ത്രി വി.എൻ വാസവൻ ഇടപെട്ട് തുക അനുവദിച്ചിരുന്നു . എന്നാൽ ദേവസ്വം മരാമത്ത് വിഭാഗം നിർമ്മാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല . ഉത്സവത്തിൻ്റെ നടത്തിപ്പിന് വേണ്ടി മാത്രം ഏപ്രിൽ 17-ാം തീയതി വരെ കാലാവധി നീട്ടി നൽകിയ ക്ഷേത്ര ഉപദേശക സമിതി നിലവിൽ ചുമതല ഒഴിയുന്നില്ല, കോവിഡ് കാലത്തിന് മുൻപ് അധികാരം ഏറ്റെടുത്ത സമതി ക്ഷേത്ര കാര്യങ്ങളിൽ യാതൊരു ശ്രദ്ധയും ചെലുത്തുന്നില്ല. ചട്ട പ്രകാരമുള്ള കണക്കുകൾ സമർപ്പിക്കാൻ പോലും ഇവർ തയ്യാറാകുന്നില്ല എന്നിവയാണ് ഭക്തരും ജനങ്ങളും ചൂണ്ടിക്കിട്ടുന്ന പ്രശ്നങ്ങൾ. കിളിരൂർകുന്ന് ദേവീ ക്ഷേത്രത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ വാസവന് പരാതി സമർപ്പിക്കുമെന്ന് എൻസിപി നേതാവ് ശ്രീനാഥ് തിരുവാർപ്പ് പറഞ്ഞു.

Hot Topics

Related Articles