കെ.എൻ ബൈജുവിന് ബാബാ സാഹിബ് അംബേദ്കർ നാഷണൽ അവാർഡ് 

കോട്ടയം : സാമൂഹ്യ പ്രവർത്തകരായ കലാകാരൻമാർക്ക് ഭാരതീയ ദളിത് സാഹിത്യ അക്കാഡമി നൽകുന്ന ബാബാ സാഹിബ് അംബേദ്കർ എക്സലൻസി2023  നാഷണൽ അവാർഡ് സംവിധായകനും. നടനും , തിരക്കഥാ രചയിതാവും .സാമൂഹ്യ പ്രവർത്തകനുമായ കെ.എൻ  ബൈജു അർഹനായി. 2023 ഡിസംബർ 10 ന് ഡൽഹിയിൽ വെച്ച് നടക്കുന്ന പൊതു ചടങ്ങിൽ ബൈജു അവാർഡ് ഏറ്റുവാങ്ങും. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ, അരുണാചൽ പ്രദേശ് മുൻ ഗവർണർ ഡോ. മാതാ പ്രസാദ്, മിസോറാം മുൻ ഗവർണർ ഡോ. എ. പത്മനാഭൻ , മുൻ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.പി സൂര്യനാരായൺ ജാഡ്യ എന്നിവർ മുഖ്യ രക്ഷാധികാരികളായിട്ടുള്ള അക്കാഡമിയുടെ 39 ആമത് അവാർഡാണിത്. മുൻ ഉപ പ്രധാനമന്ത്രി ബാബു ജഗ്ജീവൻ റാം ആണ് അക്കാഡമിയുടെ സ്ഥാപകൻ. നിരവധി സാമൂഹിക വിഷയങ്ങൾ ആസ്പദമാക്കി കെ എൻ ബൈജു ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളും , സാമൂഹിക പ്രവർത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ വീഡിയോകൾ നിർമ്മിക്കുകയും . 

Advertisements

ബൈജു ചെയ്യുന്നചാരിറ്റി പ്രവർത്തനങ്ങളും പരിഗണിച്ചാണ് എക്സലൻസി2023 നാഷണൽ അവാർഡിന് അർഹനായത്.  കെ എൻ ബൈജു കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.

Hot Topics

Related Articles