വിരമിക്കുന്ന അധ്യാപകരെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

കടുത്തുരുത്തി:
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകരായി ഹിന്ദി ഭാഷയുടെ മധുരം കുട്ടികളിൽ നിറച്ച് സേവന കാലയളവ് പൂർത്തീകരിച്ച് വിരമിക്കുന്ന അധ്യാപകരെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി സെൻ്റ് മൈക്കിൾ സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് ആദരിച്ചു. അധ്യാപക പരിശീലന പരിപാടിയുടെ ഉച്ചഭക്ഷണ സമയ ഇടവേളയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഹിന്ദി അധ്യാപക സമിതിയുടെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയുടെ ചെയർമാൻ ബിനു കെ പവിത്രൻ അധ്യക്ഷനായിരുന്നു. കടുത്തുത്തി സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ് ഹെഡ്മാസ്റ്റർ ബിജു സി ജെ യോഗം ഉദ്ഘാടനം ചെയ്തു. വെച്ചൂർ NSS HSS ലെ അധ്യാപകൻ സി ജി രാജേഷ്, കല്ലറ സെൻ്റ് തോമസ് ഹൈസ്കൂളിലെ അധ്യാപികയായിരിക്കുകയും പിന്നീട് സെൻ്റ് മാർസലിനാസ് GHSS ലെ അധ്യാപികയുമായ ഉഷ മേരി ജോൺ, ഇമ്മാനുവേൽസ് എച്ച് എസ് എസി ലെ ഷാൻലി . എം സി , പെരുവ ഗവ. ഗേൾസ് എച്ച് എസ് എസ് ലെ ഷൈലജ എം ജി എന്നീ ഗുരുശ്രേഷ്‌ഠരെയാണ് സമിതി യാത്രാമംഗളങ്ങളേകി ആദരിച്ചത്. സോജൻ ജേക്കബ്, മിനി ബി , ഡോ ബി സന്ധ്യ എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപകർ തങ്ങളുടെ സേവന കാലയളവിലെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് മറുപടി പ്രസംഗങ്ങളും നടത്തി. കുറവിലങ്ങാട്, വൈക്കം സബ് ജില്ലകളിലെ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles