കോട്ടയം: ഓൾ കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ (എ കെ പി ഡി എ) ജില്ലാ സമ്മേളനം നവംബർ 23 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സീസർ പാലസ് ഹോട്ടലിൽ ചേരും. ജില്ലാ പ്രസിഡന്റ് എബി എം പൊന്നാട്ട് അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനോട് അനുബന്ധിച്ച് പഠന ശിബിരം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യുകയും പ്രമുഖ ബിസിനസ് ട്രെയിനർ ആയ പ്രവീൺ ചിറയത്ത് പഠന ക്ലാസിന് നേതൃത്വം നൽകുന്നതുമാണ്.
Advertisements


