കോട്ടയം കുമാരനല്ലൂരിലെ ഡെൽറ്റാ കെ 9 ലെ കഞ്ചാവ് വേട്ട : തന്നെ ചതിച്ചതെന്ന് പ്രതി ; കഞ്ചാവ് കൊണ്ട് വച്ചത് നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പനച്ചിക്കാട് സ്വദേശിയെന്ന് പ്രതി മാധ്യമങ്ങളോട്

കോട്ടയം : കോട്ടയം കുമാരനല്ലൂരിലെ ഡെൽറ്റാ കെ 9 ലെ കഞ്ചാവ് വേട്ടയിൽ തന്നെ ചതിച്ചതെന്ന് പ്രതി. കഞ്ചാവ് കൊണ്ട് വച്ചത് നിരവധി കഞ്ചാവ് കേസിലെ പ്രതിയായ പനച്ചിക്കാട് സ്വദേശിയെന്ന് പ്രതി മാധ്യമങ്ങളോട് പറഞ്ഞു. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ പനച്ചിക്കാട് സ്വദേശിയായ അനന്തു പ്രസന്നനാണ് വീട്ടിൽ കഞ്ചാവ് കൊണ്ടു വച്ചതെന്നാണ് പിടിയിലായ പ്രതി റോബിൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്. കോട്ടയം കുമാരനെല്ലൂരിലെ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്. അഞ്ചുദിവസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെയുമായി വെള്ളിയാഴ്ച രാവിലെ കുമാരനെല്ലൂരിലെ ഡെൽറ്റ പോലീസ് തെളിവെടുപ്പും നടത്തി.

പിടിച്ചെടുത്ത കഞ്ചാവ് അടങ്ങിയ ബാഗ് ഇവിടെ കൊണ്ടു വച്ചത് സുഹൃത്താണ്. ആശുപത്രിയിൽ നിന്നുള്ള ബാഗാണ് എന്ന പേരിലാണ് ഇയാൾ കഞ്ചാവ് കൊണ്ടു വച്ചത്. ആശുപത്രിയിലെ വസ്ത്രങ്ങളാണ് കഞ്ചാവ് നിറച്ച ബാഗിലുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് നായവളർത്തൽ കേന്ദ്രത്തിൽ താൻ ബാഗ് വയ്ക്കാൻ സമ്മതിച്ചതെന്നാണ് റോബിന്റെ മൊഴി. ഈ സാഹചര്യത്തിൽ റോബിന്റെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തുകയാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Hot Topics

Related Articles