ഡ്രൈഡേ ദിനത്തിൽ ചങ്ങനാശ്ശേരിയിലും കുറിച്ചിയിലും മദ്യവില്പന : കുറിച്ചി സ്വദേശി പിടിയിൽ

ചങ്ങനാശ്ശേരി : ഡ്രൈഡേ ദിനത്തിൽ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജി എൽ ഉം പാർട്ടിയും രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കുറിച്ചി സ്വദേശി പിടിയിൽ. ചങ്ങനാശ്ശേരി,കറിച്ചി ഭാഗത്ത് മദ്യവില്പന നടത്തുന്ന നിരവധി അബ്കാരി കേസ്സുകളിൽ പ്രതികയെയാണ്. ചങ്ങനാശ്ശേരി കുറിച്ചി സചിവോത്തമപുരം എണ്ണക്കാചിറ ഇടവത്തറ വീട്ടിൽ ഷിജോ ഇ ജെ ( വാവച്ചി – 39) യാണ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തത് . 68 കുപ്പികളിൽ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 34 ലീറ്റർ മദ്യമാണ് വാവച്ചിയുടെ പക്കൽ നിന്നും എക്സൈസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സൈസുകർ വാവച്ചിയെ നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. ടി പ്രതിയെ കോടതി മുൻപാകെ ഹാജരാക്കി റിമാൻറ്റ് ചെയ്തു. റെയിഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ പി വി സിവിൽ എക്സൈസ് ഓഫീസർമാരായ നിബിൻ നെൽസൺ, മുഹമ്മദ് നുജൂം, നിധിൻ ആർ എസ് ,രതീഷ് കെ നാണു പ്രീവൻറ്റിവ് ഓഫീസർ ഗ്രേഡ് ഷിജു കെ,അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസ് എന്നിവർ പങ്കെടുത്തു.

Advertisements

.

Hot Topics

Related Articles