ചെണ്ടുമല്ലി വിളവെടുപ്പ് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധന്യാസാബു ഉദ്ഘാടനം ചെയ്തു

കുമരകം: ഓണം വരവേല്കാൻ കുമരകത്ത് ചെണ്ടുമല്ലി പൂവുകളുടെ  വസന്തകാലം. കുമരകത്തെ  വാർഡുകളിയെല്ലാം വിളവെടുപ്പിന്  ചെണ്ടുമല്ലികൾ  പുക്കൾ പൂത്തുലഞ്ഞ് നില്കുന്ന  മനോഹര കാഴ്ചയുന്നുള്ളത്. 15-ാംവാർഡിൽ 

Advertisements

ശ്രീകുമാരമംഗലം  ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലി കൃഷിയിടത്തൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ധന്യാസാമ്പു വിളവെടുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ മായ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഐ ഏബ്രഹാം ,പഞ്ചായത്ത് അംഗം പി.എസ് അനീഷ് എന്നിവർ പങ്കെടുത്തു. 

കുമരകം ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഓണക്കാലത്തിന് വേണ്ടി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് 50% സബ്സിഡി നിരക്കിൽ തൈകൾ വിതരണം ചെയ്താണ് ജൂലൈ ആദ്യം കൃഷി ആരംഭിച്ചത്. ഗവൺമെൻറ് ഏജൻസി ഹഡ്കോ ഉത്പാദിച്ച ഹൈബ്രിഡ് തൈകളാണ് നട്ടത്. 

6 രൂപ വിലയുള്ള തൈകൾക്ക് 50 ശതമാനം സബ്സിഡിയോട് കൂടിയാണ് തൈകൾ ഗ്രൂപ്പിന് നല്കിയത്. രണ്ട് മാസമാണ് കൃഷിയുടെ വിളവെടുപ്പ് കാലയളവ്. തുടർച്ച മഴ കൃഷിക്ക് ദോഷകരമായെന്ന് ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.  ശ്രീകുമാരമംഗലം 

ജെ. എൻ. ജി ഗ്രൂപ്പ് അംഗങ്ങളായ ജയശീരാജു,  രമാ ഷാജി, യമുന, ബിന്ദു, സ്വപ്ന, സൗമ്യ എന്നിവരുടെ  നേതൃത്വത്തിലാണ് കൃഷി നടത്തിയത്. 

Hot Topics

Related Articles