പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍! യാമിയെ ആലിംഗനം ചെയ്യുന്ന കരൺ ജോഹറിന് വൻ വിമർശനം

മുംബൈ : ബോളിവുഡ് സിനിമകളിലൂടെ സുപരിചിതയായി മാറിയ താരമാണ് യാമി ഗൗതം. മോഡലായി കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ബോളിവുഡില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യാമിയെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന പടത്തിലൂടെയാണ്. ചിത്രത്തില്‍ ഗൗതമി മേനോൻ എന്ന സിനിമാതാരമായിട്ടായിരുന്നു യാമി അഭിനയിച്ചത്. തമിഴിലും സിനിമകള്‍ ചെയ്ത യാമി ഇപ്പോള്‍ വാർത്തകളില്‍ നിറയുന്നത് ഭർത്താവിന്റെ പേരിലാണ്. ബോളിവുഡില്‍ വലിയ വിജയം നേടിയ ധുരന്ധർ സംവിധാനം ചെയ്ത ആദിത്യ ധറിന്റെ ഭാര്യയാണ് യാമി. സിനിമ തിയറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ കരണ്‍ ജോഹറും യാമിയും തമ്മിലുള്ളൊരു വീഡിയോ ചർച്ചയായിരിക്കുകയാണ്.

Advertisements

ആമസോണ്‍ പ്രൈം വീഡിയോയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു യാമിയും കരണ്‍ ജോഹറും. “പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാള്‍” എന്നായിരുന്നു കരണ്‍ ജോഹർ, യാമിയെ വിശേഷിപ്പിച്ചത്. പിന്നാലെ ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ‘കരണ്‍ ജോഹറിന് നാണമില്ലേ’ എന്നാണ് പലരും രൂക്ഷ വിമർശനം ഉന്നയിച്ച്‌ ചോദിച്ചത്. അതിനൊരു കാരണവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർഷങ്ങള്‍ക്ക് മുൻപ് ‘ഇന്ത്യ ഗോട്ട് ടാലന്റ്’ എന്ന ഷോയില്‍ യാമി ഗാതം അതിഥിയായി എത്തിയരുന്നു. അന്ന് കരണ്‍ ജോഹർ, മലൈക്ക അറോറ, കിരണ്‍ ഖേർ തുടങ്ങിയവരായിരുന്നു ജഡ്ജെസ്. അന്ന് യാമിയെ മൂവരും മൈന്റ് പോലും ചെയ്തിരുന്നില്ല. ഫോട്ടോ എടുക്കാൻ പോയപ്പോഴും താരത്തെ വിളിച്ചില്ല. പൂർണമായും അവോയ്ഡ് ചെയ്യുകയാണ് ചെയ്തത്. ഈ സമയത്തെല്ലാം ഉള്ളിലെ വിഷമം പുറത്തു കാണിക്കാതിരിക്കാൻ കഷ്ടപ്പെടുന്ന യാമിയെ കാണാനായി. ഈ വീഡിയോ വലിയ രീതിയില്‍ അന്ന് വൈറലും ആയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കരണിനെതിരെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘അന്ന് അവോയ്ഡ് ചെയ്തപ്പോള്‍ അറഞ്ഞില്ല ഇന്ന് അവളുടെ ഭർത്താവ് ബോളിവുഡിനെ താങ്ങി നിർത്തുന്ന സംവിധായകനാകുമെന്ന്. ധുരന്ധർ കോടികളാണ് വാരിക്കൂട്ടുന്നത്. അതാകും കരണിന്റെ ഈ കെട്ടിപിടിത്തം. ഇതാണ് കരണേ കർമ. നാണമുണ്ടോ’, എന്നാണ് ഒരാള്‍ എക്സ്.കോമില്‍ കുറിച്ചിരിക്കുന്നത്. അന്ന് ഗൗതമി ഷോയില്‍ വരാൻ വൈകിയതാണ് മൂവരും അവഗണിക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാല്‍ കരണ്‍ ജോഹറിന്റെ മറ്റൊരു ഷോയില്‍ നിന്നും യാമിയെ ഒഴിവാക്കിയിരുന്നു.

Hot Topics

Related Articles