ഓച്ചിറ: കൊറ്റംപള്ളി നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്യൂട്ടീഷൻ, തയ്യൽ എന്നിവയിൽ മൂന്നു മാസക്കാലത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും തുടർന്ന് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായവും നൽകുന്നതായിരിക്കും. ഓരോ ബാച്ചിലും 20 പേർക്കായിരിക്കും അവസരം.ഓച്ചിറ കൊറ്റമ്പള്ളി നവോദയ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 8129640674 എന്ന നമ്പരിൽ മെയ് മാസം 27ന് മുൻപായിബന്ധപ്പെടുക.
Advertisements


