ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവുംമുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു

ഫോട്ടോ :
ഇടവട്ടം ലക്ഷ്യ സ്വയം സഹായ സംഘം രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും
മുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കുന്നു

Advertisements

മറവൻതുരുത്ത്: ലക്ഷ്യ പുരുഷ സ്വയംസഹായ സംഘത്തിൻ്റെ രണ്ടാം വാർഷികാഘോഷവും വ്യവസായ പദ്ധതി ഉദ്ഘാടനവും നടത്തി.സംഘം പ്രസിഡൻ്റ് എ.ആർ.റെജിമോൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വ്യവസായ പദ്ധതി ഉദ്ഘാടനം മുൻ മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു.
20അംഗ പുരുഷ സ്വയം സഹായ സംഘം മാർക്കറ്റിൽ നിന്ന് നേരിട്ടെടുത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന വിഷമയമില്ലാത്ത കറിപ്പൊടികളുടെ വ്യവസായ പാർക്കിൻ്റെ സ്വിച്ച് ഓൺ
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ
നിർവഹിച്ചു.
ആദ്യ വിൽപന സംഘാംഗവും വ്യവസായിയുമായ വി.കെ.മുരളീധരൻ കടമ്പാലമാറ്റം ജയഗോപിനാഥിന് ഉത്പന്നം നൽകി നിർവഹിച്ചു.
കടമ്പാലമിറ്റം ജി.ജയഗോപാൽ , എസ്. അരുൺ എന്നിവരെ ആദരിച്ചു.
മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.തങ്കരാജ്,
ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ഹരിക്കുട്ടൻ,
പഞ്ചായത്തംഗം പി.കെ. മല്ലിക ,
സംഘം സെക്രട്ടറി എം.ജി. ശ്രീകാന്ത്, ആർ.രതീഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു.

Hot Topics

Related Articles