വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷിനെതിരെ പ്രതിപക്ഷ അവിശ്വാസം; അവിശ്വാസം പരിഗണിക്കുക സെപ്റ്റംബർ രണ്ടിന്

കോട്ടയം: വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനീ സന്തോഷിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽഡിഎഫ്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ കുറച്ച് നാളുകളായി വൈസ് പ്രസിഡന്റും പാർട്ടിയും തമ്മിൽ തർക്കവും തമ്മിലടിയും പതിവാണ്. ഇതിനിടെയാണ് ഇപ്പോൾ ഇത് മുതലെടുക്കാൻ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തിൽ 11 യുഡിഎഫ് അംഗങ്ങളാണ് ഉള്ളത്. ഏൽഡിഎഫിന് ഏഴും ബിജെപിയ്ക്ക് ഒരു അംഗവുമാണ് ഉള്ളത്.

Advertisements

Hot Topics

Related Articles