ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസ് : കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ

കൊച്ചി : ലോഡ്ജ് മുറിയിൽ ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അച്ഛൻ സജീവൻ അറസ്റ്റിൽ.സജീവന്റെ അമ്മ സിക്സിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടത്തിയതായി പൊലീസിനോടു സമ്മതിച്ച സിക്സിയുടെ കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് നേരത്തെ അറസ്റ്റിലായിരുന്നു.

Advertisements

സജീവിനെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയെന്നതാണ് പിതാവ് സജീവിനെതിരായ കുറ്റം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാലനീതി നിയമം സെക്ഷൻ 85 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുഞ്ഞിന് ആവശ്യമായ സംരക്ഷണം നൽകിയില്ലെന്നും അതു കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് എടുത്തത്.

Hot Topics

Related Articles