കോഴിക്കോട്: പൊലീസ് വൈദ്യ പരിശോധനക്ക് എത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് അതിസാഹസികമായാണ് കീഴ്പ്പെടുത്തിയത്.
ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഇന്നലെ രാത്രിയോടെ ഓടിക്കയറി വന്ന ഇയാൾ പൊലീസ് സ്റ്റേഷനിലെ ഗ്രില്ലിൽ തലയടിച്ചു പൊട്ടിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇയാളുടെ മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ അക്രമാസക്തനാവുകയായിരുന്നു.
പെട്ടെന്നു തന്നെ പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി കീഴ്പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി.