യുഡിഎഫിന്റെ മികച്ച ഭൂരിപക്ഷം; കൊല്ലാട് നാൽക്കവലയിൽ നന്ദിപ്രകടനവും സമ്മേളനവും നടന്നു

കോട്ടയം : മിന്നും പ്രകടനത്തിലൂടെ യുഡിഎഫ് കരുത്തുകാട്ടി വിജയക്കൊടി പാറിച്ച അഡ്വ. ഫ്രാൻസിസ് ജോർജിന്റെ ചരിത്ര വിജയത്തിലും രാജ്യത്ത് കരുത്ത്കാട്ടി ജനാധിപത്യ മതേതര ശക്തികളുടെ മുഖമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഉജ്ജ്വല തിരിച്ചുവരവിലും അതോടൊപ്പം കൊല്ലാട് മണ്ഡലം കമ്മറ്റിയുടെ എല്ലാ ബൂത്തുകളിലും യുഡിഎഫിന് മികച്ച ഭൂരിപക്ഷം സമ്മാനിച്ച ജനങ്ങൾക്കുള്ള നന്ദിപ്രകടനവും സമ്മേളനവും കൊല്ലാട് നാൽക്കവലയിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അദ്യക്ഷതവഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആനിമാമൻ ഉദ്ഘാടനം ചെയ്തുമ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിസന്റ് സിബിജോൺ മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സലാ അപ്പുക്കുട്ടൻ,
തമ്പാൻകുര്യൻ വർഗ്ഗീസ്, ജോർജ്ജ്കുട്ടി, സാബു ഏബ്രഹാം, പ്രതാപ്, അജി വർഗ്ഗീസ്, തുടങ്ങിയവർ പരുപാടിയിൽ സംസാരിച്ചു.

Advertisements

Hot Topics

Related Articles