കൊല്ലാട് പാറയ്ക്കൽക്കടവിലെ അപകടം ; പരിക്കേറ്റത് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികൾക്ക് ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരം

പുതുപ്പള്ളി : കൊല്ലാട് പാറയ്ക്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികൾക്ക് . തോട്ടയ്ക്കാട് സ്വദേശി മെൽബിൻ ( 24 ) പനച്ചിക്കാട് കുഴിമറ്റം സ്വദേശി ആകാശ് (22) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെയായിരുന്നു അപകടം. പാറയ്ക്കൽക്കടവ് ഭാഗത്തു നിന്നും നാൽക്കവല ഭാഗത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അമിത വേഗത്തിൽ എത്തിയ ബൈക്ക് മറ്റൊരു ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ആകാശിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരും അരമണിക്കൂറോളം റോഡിൽ വീണ് കിടന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആംബുലൻസ് വിളിച്ചു വരുത്തിയാണ് ഇരുവരേയും ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരും നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റോഡിൽ വീണു കിടന്ന ഇവരെ ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വണ്ടി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തോട്ടയ്ക്കാട് , പനച്ചിക്കാട് സ്വദേശികളാണ് എന്ന് തിരിച്ചറിഞ്ഞത്.

Hot Topics

Related Articles