കുളിർ കാറ്റിന്റെ സ്നേഹസ്പർശമേകി അഞ്ചാലുംമൂട് : ഗവണ്മെന്റ് എച്ച് എസ് എസ്സിലെ പൂർവ്വ വിദ്യാർത്ഥികൾ

അഞ്ചാലുംമൂട് : ഗവണ്മെന്റ് എച്ച് എസ് എസ്സിലെ എസ് എസ് എൽ സി 2000 ബാച്ചിലെ 10 F വിദ്യാർത്ഥി കൂട്ടായ്മ സ്കൂളിലേക്ക് പതിനഞ്ച് സീലിംഗ് ഫാനുകൾ സംഭാവന നൽകി. വിജു ജി ഉണ്ണിത്താൻ, അനൂപ് എം പിള്ള, സുജിത്ത് എസ്, ജിനു ഗോപിനാഥൻ, അരുൺ ബി എൽ എന്നിവർ എച്ച് എം കൃഷ്ണകുമാർ ബി യ്ക്ക് ഫാനുകൾ കൈമാറി. പി ടി എ പ്രസിഡന്റ്‌ ബിജു ആർ നായർ, വൈസ് പ്രസിഡന്റ്‌ ഷംനാർ, എസ് എം സി ചെയർമാൻ ബിനു പ്രകാശ്, അധ്യാപകൻ പി ആർ സുരാജ്, സെക്യൂരിറ്റി സന്തോഷ്‌, കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. സഹപാഠിയായ ശ്യാം രാജിന്റെ ഓർമ്മയ്ക്കായി
രണ്ട് വർഷം മുൻപ് സ്കൂളിൽ ഗാന്ധിജിയുടെ ശില്പം നിർമ്മിച്ചു നൽകിയതും ഈ കൂട്ടായ്മയായിരുന്നു. തങ്ങളുടെ മാതൃവിദ്യാലയത്തിന്റെ ഭൗതികവികസനത്തിനായി തുടർന്നും ഒപ്പമുണ്ടാകും എന്ന് കൂട്ടായ്മയിലെ ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles