ഓപ്പറേഷൻ തൂഫാൻ – അമ്പലപ്പുഴയിൽ 1.20 ലക്ഷം രൂപയുടെ ഹാൻസ് പിടി കൂടിയ കേസിൽ   പ്രതിയെ അറസ്റ്റ് ചെയ്തു ;കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

ആലപ്പുഴ : ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 1.20 ലക്ഷം രൂപയുടെ ഹാൻ പിടികൂടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശമുള്ള ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് ലാലിൻ്റെ വീട്ടിലും കടയിലും അയാളുടെ കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്നത്. വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും മറ്റും അനധികൃതമായി കൊണ്ടുവന്ന് ഇയാൾ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തു കയറി പരിശോധന നടത്തിയത്. 18 ചാക്കുകളിലായി 12, 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇതിന് 12 ലക്ഷത്തോളം രൂപ വില വരും. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisements

Hot Topics

Related Articles