ചെങ്ങന്നൂരിൽ അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് ബുധനൂർ സ്വദേശി 

ചെങ്ങന്നൂർ : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു:ബുധനൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം പൂവൻതറയിൽ വീട്ടിൽ എം.എസ്.മിഥുൻ കുമാർ (38) ആണ് മരിച്ചത്.

Advertisements

കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് അയ്യങ്കുളം വീട്ടിൽ പരേതരായ എ.എൻ. സുകുമാരന്റെയും രാധുവിന്റെയും മകനാണ് മിഥുൻ കുമാർ.കോട്ടയം പുതുപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഫാബ്രികേഷൻ തൊഴിൽ ചെയ്തു വരുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യ വീടിൻ്റെ സമീപത്തുകൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിലെ മഞ്ഞപ്പള്ളിക്കടവിൽ വസ്ത്രം അലക്കുവാനും കുളിക്കുവാനുമായി ഇറ ങ്ങി ത തായിരുന്നു. മിഥുൻ കാൽ വഴുതി ആറ്റിലേക്ക് വീണ് ഒഴുക്കിൽ പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന രക്ഷാ യൂനിറ്റുകളും സ്കൂബാ സംഘവും തെരച്ചിൽ നടത്തി 4.50 നോടെയാണ് മൃതദേഹം കണ്ടെടുത്തത്. മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: സൗമ്യ മിഥുൻ, മകൾ : മൃദുല മിഥുൻ. സംസ്കാരം പിന്നീട്.

Hot Topics

Related Articles