വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു

ആറന്മുള : വള്ളപ്പാട്ടിന്റേയും വായ്ക്കുരവയുടേയും വെടിക്കെട്ടിന്റേയും അകമ്പടിയോടെ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. ഈ വർഷത്തെ വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകൾക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി കോടിയാട്ടുകര പള്ളിയോടം ജൂലൈ 12 ഞായറാഴ്ച രാവിലെ 10.45 നും 11.45 നും ഇടയിലുള്ള കന്നി രാശി ശുഭ മുഹൂർത്തത്തിൽ ആണ്   നീരണിഞ്ഞത് .നീരണിയിൽ ചടങ്ങിന് മുന്നോടിയായി നടന്ന ചടങ്ങിൽ  പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ  കോടിയാട്ടുകരയുടെ യുവ പ്രതിഭകളെ അനുമോദിച്ചു.  .  പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്,  ഖജാൻജി ഹരികൃഷ്ണൻ, ക്യാപ്റ്റൻ വിനായകൻ, വൈസ് ക്യാപ്റ്റൻ സംഗീത് സന്തോഷ് . പള്ളിയോട പ്രതിനിധികളായ എസ് വി പ്രസാദ്, വിഷ്ണു സൗരീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles