കൂത്താട്ടുകുളം ടൗൺ പള്ളിയിൽ മോഷണ ശ്രമം; ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ

കൊച്ചി : കൂത്താട്ടുകുളം ടൗണ്‍ കത്തോലിക്ക പള്ളിയില്‍ ഭണ്ഡാരം തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂത്താട്ടുകുളം ദേവമാതാകുന്ന് അംബേദ്‌കർ കോളനിയില്‍ തറവട്ടത്തില്‍ എമില്‍ ടി ബിജുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം മറിച്ചിട്ടാണ് യുവാവ് മോഷണത്തിന് ശ്രമിച്ചത്. തുടർന്ന് പള്ളിയിലെ മൈക്ക് സ്റ്റാൻഡ് എടുത്ത് ഭണ്ഡാരം തകർക്കാനുള്ള ശ്രമം നടത്തുന്നത് പള്ളി ശുശ്രൂഷകന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നാലെ കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി
പ്രതിയെ പിടികൂടി. യുവാവിനെ പിടികൂടുന്നതിനിടയില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

Advertisements

Hot Topics

Related Articles