തോല്‍വിയറിയാത്ത 27 മത്സരങ്ങള്‍ : കൊളംബിയക്ക് തന്ത്രങ്ങൾ ഓതി അർജൻറീനക്കാരൻ: ഫൈനലിന് ഇറങ്ങുന്ന അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കൊളംബിയയ്ക്ക് കഴിയുമോ 

ഫ്ളോറിഡ: അപരാജിത കുതിപ്പുമായി കോപ്പ അമേരിക്ക ഫൈനലിനിറങ്ങുകയാണ് കൊളംബിയ. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കൊളംബിയയ്ക്ക് കഴിയുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. തോല്‍വിയറിയാത്ത 27 മത്സരങ്ങള്‍. രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം സ്വപ്ന കിരീടത്തിലേക്ക് ഒറ്റ വിജയത്തിന്റെ ദൂരം. കൊളംബിയന്‍ ഫുട്‌ബോള്‍ വീണ്ടുമൊരു സുവര്‍ണകാലഘട്ടത്തിലൂടെ പന്തു തട്ടുകയാണ്.

Advertisements

മിഡ്ഫീല്‍ഡ് ജനറല്‍ കാര്‍ലോസ് വാല്‍ഡറാമ, ഗോള്‍ വലയ്ക്കു മുന്നിലെ മാന്ത്രികന്‍ റെനെ ഹിഗ്വീറ്റ, കളിക്കളത്തിലെ രക്തസാക്ഷി ആന്ദ്രേസ് എസ്‌കോബാര്‍. തൊണ്ണൂറുകളില്‍ കൊളംബിയയെ ലോക ഫുട്‌ബോളില്‍ അടയാളപ്പെടുത്തിയ തലമുറയിന്ന് ഹാമിഷ് റോഡിഗ്രസെന്ന ഇടംകാലനില്‍ സ്വപ്നം കാണുന്നുണ്ടാകും. നേട്ടങ്ങളൊരുപാടൊന്നും എണ്ണി പറയാനില്ല കൊളംബിയയ്ക്ക്, 2001 ന് ശേഷം പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത് ആദ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷെ കലാശ പോരാട്ടത്തില്‍ അര്‍ജന്റീയ്ക്ക് ലക്ഷണമൊത്ത എതിരാളിയാണ് കൊളംബിയ. സ്വപ്ന കുതപ്പില്‍ സ്‌പെയിനും ജര്‍മനിയും ബ്രസീലുമെല്ലാം പലപ്പോഴായി കൊളംബിയയ്ക്ക് മുന്നില്‍ വീണവരാണ്. രണ്ടു വര്‍ഷം മുന്‍പ് പരിശീലകനായെത്തിയ അര്‍ജന്റീനക്കാരന്‍ നെസ്റ്റോര്‍ ലൊറേന്‍സുടെ തന്ത്രങ്ങളിലാണ് കുതിപ്പ്. അവസാന മത്സരത്തിലും ലൊറേന്‍സുടെ ആവനാഴിയില്‍ ആയുധങ്ങളേറെ.

റോഡിഗ്രസിനൊപ്പം മുന്നേറ്റത്തില്‍ ലൂയിസ് ഡിയാസ്, ജെഫേര്‍സണ്‍ ലെര്‍മ. ഏത് വമ്ബന്‍മാരെയും വീഴ്ത്തുന്ന ടീം ഗെയിം. മെയ്കരുത്തിലും ഒരുപടിമുന്നില്‍. ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഡിഫന്‍ഡര്‍ ഡാനിയല്‍ മുനോസിന്റെ അഭാവം മാത്രാണ് വെല്ലുവിളി.

Hot Topics

Related Articles