കോട്ടയം അയ്മനത്ത് പാസ്റ്ററെ ആക്രമിച്ച മൂന്ന് പ്രതികൾ പിടിയിൽ : പിടിയിലായത് അയ്‌മനം ആർപ്പൂക്കര സ്വദേശികൾ 

കോട്ടയം : പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്ന് പേരെ  പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പുലിക്കുട്ടിശ്ശേരി മൂന്നൂമൂല ഭാഗത്ത്  മതിരത്തറ വീട്ടിൽ ഗോപാലൻ മകൻ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി ഭാഗത്ത് തൊള്ളായിരത്തിൽ വീട്ടിൽ  ( ചെങ്ങളം പണിക്കശ്ശേരി കോളനിക്ക് സമീപം കളരിപ്പറമ്പിൽ വീട്ടിൽ) ലൂക്കോസ് ബേബി മകൻ ഷൈമോൻ (49), തിരുവാർപ്പ് കൊച്ചു പാലം ഭാഗത്ത് കളരിപ്പറമ്പ് കോളനിയിൽ കുട്ടൻ മകൻ ഷാജി (45) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി    പുല്ലരിക്കുന്ന് ശവക്കോട്ട ഭാഗത്ത് താമസിക്കുന്ന പാസ്റ്റർ തോമസ്  എന്നയാളെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. തോമസിന്റെ ബന്ധുവിന്റെ സ്ഥലം വിൽപ്പനയ്ക്കായി ബ്രോക്കർ കൂടിയായ ഷാജിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്ഥലം വിൽക്കുന്നതിന് തോമസ് തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ചാണ് ഷാജിയും സുഹൃത്തുക്കളും വീട്ടിൽ കയറി ആക്രമണം നടത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെങ്ങളം,മാലം, തിരുവാർപ്പ് എന്നിവിടങ്ങളിൽ നിന്നായി ഇവരെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, മാർട്ടിൻ അലക്സ്, സി.പി.ഓ മാരായ രാഗേഷ്, അനീഷ്  എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles