വീട്ടിലെത്തി പോളിങ്ങ് : ക്രമക്കേട് ഒഴിവാക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തി

കോട്ടയം : 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസ്സിന് മുകളിലുള്ളവരും, മറ്റ് ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീടുകളിൽ എത്തി ഇവർക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് മിന്നൽ പരിശോധന നടത്തി ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പോളിംഗ് ഓഫീസർമാരും, പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് വീടുകളിലെത്തി മുൻകൂട്ടി വീടുകളിൽ തന്നെ വോട്ട് ചെയ്യുന്നതിന് വേണ്ട അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരായ ആളുകളുടെ വോട്ട് രേഖപ്പെടുത്തിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.

Hot Topics

Related Articles